കൊച്ചി: കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനു ശ്രമിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍.
കോട്ടയം കുറുവിലങ്ങാടില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ ഫ്രാന്‍സിസ്സ് മരങ്ങാട്ടുപിള്ളി, അഡ്വ.ജിന്‍സണ്‍ ചെറുമല എന്നിവരെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് മുഖ്യമന്ത്രി എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഏഴ് പേരെയാണ് പള്ളുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തത്.
തോപ്പുംപടി ബി ഒ ടി പാലത്തിന്‍ കരിങ്കൊടി പ്രതിഷേധത്തിന് തയ്യാറായി നില്‍ക്കുകയായിരുന്നു ഇവര്‍. പള്ളുരുത്തിയില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വരുന്നതിനിടെ പ്രതിഷേധിക്കാനായിരുന്നു പദ്ധതി.


