Fri. Apr 19th, 2024

ന്യൂഡല്‍ഹി: സിനിമാതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി. പത്രപ്രവര്‍ത്തക യൂണിയനും വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പോലീസിനോട് വസ്തുനിഷ്ടപരമായി വിഷയം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ഈ മാസം 31നു കോട്ടയത്ത് വെച്ച് പബ്ലിക് ഹിയറിങ് നടക്കുമെന്നും സതീദേവി പറഞ്ഞു.


ഇത് മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ല. വനിത കമ്മീഷന്‍ ഈ വിഷയത്തെ ഗൗരവമായാണ് കാണുന്നത്. പരാതി നല്‍കുമെന്ന് പറഞ്ഞതിനാലാണ് കമ്മീഷന്‍ സ്വമേധയാ ഇടപെടാതിരുന്നതെന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവെന്നും സതീദേവി വ്യക്തമാക്കി.