തൃശൂര്‍: വിവാദമായതിനെ തുടര്‍ന്ന് പുരോഗമന കലാസാഹിത്യ സംഘം നടത്തുന്ന എം എന്‍ വിജയന്‍ സ്മൃതി യാത്രയുടെ വേദി മാറ്റി. എം എന്‍ വിജയന്റെ വീട്ടില്‍ നിന്നുമായിരിക്കും യാത്ര തുടങ്ങുകയെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എടവിലങ്ങ് ചന്തയില്‍ നിന്നായിരിക്കും 17ന് സ്മൃതി യാത്ര തുടങ്ങുക എന്നാണ് ഇപ്പോള്‍ സംഘാടകര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം എം എന്‍ വിജയന്റെ മകനും എഴുത്തുകാരനുമായ വി എസ് അനില്‍കുമാര്‍ യാത്രക്കെതിരെ രംഗത്ത് വന്നിരുന്നു. പു ക സയുടെ സ്മൃതിയാത്ര ധാര്‍മികതയില്ലാത്തതാണെന്നും വീട്ടില്‍ നിന്നു തുടങ്ങാല്‍ തങ്ങളോട് അനുമതി ചോദിച്ചിട്ടില്ലെന്നും അനില്‍കുമാര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് യാത്രയുടെ വേദി മാറ്റിയത്.
പാര്‍ട്ടിയും പുരോഗമന കലാസാഹിത്യ സംഘവും എം എന്‍ വിജയനെ പരമാവധി തേജോവധം ചെയ്തിരുന്നുവെന്നും പാര്‍ട്ടി വിരുദ്ധന്‍, നികൃഷ്ടന്‍, നീചന്‍ എന്നൊക്കെ വിശേഷിപ്പിച്ച് പുരയ്ക്ക് ചാഞ്ഞ മരം എന്ന പുസ്തകം ഇറക്കിയെന്നും അനില്‍കുമാര്‍ പറഞ്ഞു. ഇപ്പോള്‍ എം എന്‍ വിജയന്‍ പുകസയ്ക്ക് സ്വീകാര്യനായതില്‍ അത്ഭുതം തോന്നുന്നുവെന്നും എന്തോ വേവലാതികളില്‍ നിന്ന് മോചനം നേടാനുളള പാര്‍ട്ടിയുടെ മാര്‍ഗമാണ് സ്മൃതി യാത്രയെന്നു സംശയമുണ്ടെന്നും അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.
പു ക സക്കും സി പി എമ്മിനും എതിര്‍വാദങ്ങളെ സഹിക്കാനുളള ത്രാണിയില്ല. 16 വര്‍ഷം എന്തുകൊണ്ട് എം എന്‍ വിജയനെ സ്മരിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചിരുന്നു. തുടര്‍ന്നാണ് സ്മൃതിയാത്രയുടെ വേദിമാറ്റിയത്.


