കോഴിക്കോട്: അമൃതാനന്ദമയീ മഠം ഉൾപ്പെടെയുള്ള ആത്മീയ കേന്ദ്രങ്ങളിൽ നടന്നിട്ടുള്ള ദുരൂഹ മരണങ്ങൾ അന്വേഷി\ക്കണമെന്ന് കേരള യുക്തിവാദി സംഘം. മാധ്യമ പ്രവർത്തകയും ആക്ടി വിസ്റ്റുമായ സി. എസ്. ലിബിയുടെ പേരിൽ മതനിന്ദ കുറ്റം ചുമത്തി പോലീസ് കേസെടുത്തിരിക്കുകയാണ്. അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞതിനാണ് Ipc295A,Ipc298,Ipc153, KPAct 120(0) വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിരിക്കുന്നത്. അഭിപ്രായം പറയാനുള്ള പൗരന്റെ മൗലീകാവകാശ ലംഘനമാണ് ഈ കേസ് എന്ന് കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡണ്ട് ഗംഗൻ അഴീക്കോട്, ജനറൽ സെക്രട്ടറി ടി.കെ. ശക്തീധരൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഇതിനകം കേരളത്തിലെ വിവിധ ആത്മീയ കേന്ദ്രങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ഉണ്ടായിട്ടുണ്ട്. അമൃതാനന്ദമയീ മഠത്തിലെ അന്തേവാസിയായിരുന്ന ഗെയിൽ ട്രേഡ്‌വെലും പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോൺ ബ്രിട്ടാസും തമ്മിലുള്ള അഭിമുഖത്തിൽ മഠത്തിൽ നടക്കുന്ന അനാരോഗ്യപ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്.
മേൽപറഞ്ഞ കള്ളക്കേസ് എത്രയും വേഗം പിൻവലിക്കണമെന്നും കേരളത്തിലെ എല്ലാ ആത്മീയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ദുരൂഹമരണങ്ങൾ പ്രത്യേക ഏജൻസിയെ വച്ച് അന്വേഷി ക്കണമെന്നും കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മറ്റി ഗവൺമെണ്ടിനോടാവശ്യപ്പെട്ടു.


