Wed. Nov 25th, 2026

ന്യൂഡല്‍ഹി: ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തു കാരി, സാമൂഹിക പ്രവര്‍ത്തക എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വീടുകളില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്.

ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥയെ കസ്റ്റഡിയിലെടുത്തത്. എഴുത്തുകാരിയും ഇന്ത്യന്‍ റൈറ്റേഴ്സ് ഫോറം സഹസ്ഥാപകയുമായ ഗീത ഹരിഹരന്‍, ഗുജറാത്ത് വംശഹത്യ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് അധ്യക്ഷയുമായ ടീസ്ത സെതല്‍വാദ് എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്.


മാധ്യമപ്രവര്‍ത്തകരെ മൂന്നായി തിരിച്ചു റെയ്ഡ് നടത്തി ഇതില്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ട വരെയാണ് കസ്റ്റഡിയില്‍ എടുക്കുന്നത്. മാധ്യമപ്രവര്‍ത്തനത്തിന് പുറമേ എന്‍ജിനീയര്‍, ശാസ്ത്രപ്രവര്‍ത്തകര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് പ്രബീര്‍ പുര്‍കായസ്ഥ. സാമൂഹിക പ്രവര്‍ത്തകയായ ടീസ്ത സെതല്‍വാദിനെ ഗുജറാത്ത് കലാപകാരികള്‍ക്കെതിരെ പ്രതിഷേധി ച്ചതിന്റെ ഭാഗമായി 2022ല്‍ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു. 2023 ജൂലൈയിലാണ് ടീസ്തയ്ക്ക് സുപ്രിംകോടതി ജാമ്യം നല്‍കിയത്.

അഞ്ച് ഗ്രൂപ്പുകളിലായി നൂറിടങ്ങളിലാണ് ഡല്‍ഹി പോലീസ് റെയ്ഡ് നടത്തിയത്. റെയ്ഡുമായി ബന്ധ പ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഡല്‍ഹി പോലീസ് പങ്കുവച്ചിട്ടില്ലെങ്കിലും ചൈനീസ് ബന്ധം ആരോപിച്ചാണു നീക്കം എന്നാണു വിവരം. 2021 മുതല്‍ തന്നെ ന്യൂസ് ക്ലിക്കിനെതിരെ ഡല്‍ഹി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലെ റെയ്ഡ്‌റെയ്ഡിനെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയും സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിമര്‍ശിച്ചു. നടക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയാണിതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.