കൊച്ചി: വീട്ടമ്മയെ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല സ്വദേശി അറയ്ക്കപ്പടിവീട്ടിൽ എം.എ. സുൽഫിക്കറിനെയാണ് (29) പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തത്. തമ്മനം സ്വദേശിനിയായ വീട്ടമ്മയാണ് പരാതിക്കാരി.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6.15ന് വീട്ടമ്മ ജോലിക്കുപോകാൻ ഇറങ്ങിയപ്പോൾ ഇവരുടെ വീടിന് സമീപം ഒളിച്ചുനിന്ന പ്രതി പ്ലാസ്റ്റിക് ബോട്ടിലിൽ കൈവശം സൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് കത്തിച്ച് കൊലപ്പെത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. വീട്ടമ്മയുടെ മകളുടെ മുൻ ഭർത്താവാണ് പ്രതി. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണം.


