മലപ്പുറം: താമിർ ജെഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഫോറൻസിക് സർജനെതിരെ രൂക്ഷമായ ആരോപണവുമായി പോലീസ്. താമിർ ജഫ്രിയെ പോസ്റ്റ് മോർട്ടം ചെയ്ത മഞ്ചേരി മെഡിക്കൽ കൊളേജിലെ ഫോറൻസിക് സർജൻ മേധാവി ഡോ. ഹിതേഷ് തെറ്റായ കാര്യങ്ങൾ റിപ്പോർട്ടിൽ എഴുതിപ്പിടിപ്പിച്ചെന്നാണ് പോലീസ് ആരോപിക്കുന്നത്. യാഥാർഥ്യം മറച്ചുവെച്ചാണ് മരണ കാരണം ശരീരത്തിലേറ്റ പരുക്കുകളാണെന്ന് സർജൻ എഴുതിയതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
താമിറിന്റെ മരണ കാരണം അമിത ലഹരി ശരീരത്തിലെത്തിയതും ഹൃദ്രോഗവുമാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്. എന്നാൽ, ആന്തരികവയവ പരിശോധന റിപ്പോർട്ട് വരുന്നതിന് മുമ്പ് എങ്ങനെ ഡോക്ടർ മരണ കാരണത്തിൽ നിഗമനത്തിലെത്തി. ബന്ധുവിനെതിരായ പോലീസ് കേസ് ഒത്തുതീർക്കാൻ ഹിതേഷ് നേരത്തേ ശ്രമിച്ചെന്നും ഇതിന് പോലീസ് വഴങ്ങാത്തതാണ് വിരോധത്തിന് കാരണമെന്നും പോലീസ് പറയുന്നു.
വിദഗ്ധ ഡോക്ടർ സംഘം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടും. നിലവിൽ കേസ് സി ബി ഐക്ക് വിട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. അതേസമയം, പോലീസ് റിപ്പോർട്ട് താമിറിൻ്റെ കുടുംബം തള്ളി.


