Sun. Nov 22nd, 2026

കോഴിക്കോട്: വനിത ടിടിആറിനെതിരെ യാത്രക്കാരന്റെ ആക്രമണം . മംഗലാപുരം ചെന്നൈ എക്‌സ്പ്രസിലാണ് സംഭവം. പരുക്കേറ്റ പാലക്കാട് സ്വദേശി രജിതയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


റിസര്‍വേഷന്‍ സീറ്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ മുഖത്തടിക്കുകയായിരുന്നുവെന്ന് ടിടിആര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതിയെ പിന്നീട് മറ്റുയാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.