തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റതോത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫലപ്രദമായ വിപണി ഇടപെടലിലൂടെ വലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. എന്നാല്‍, വിലക്കയറ്റം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുകയാണ്. 13 ഇനങ്ങള്‍ക്ക് സപ്ലൈകോയില്‍ ഇപ്പോഴും ഒരേ വിലയാണ്. സപ്ലൈകോയിലൂടെ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന് കുപ്രചാരണം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നത്, എല്‍ഡിഎഫിന് ഇത്തരം കാര്യങ്ങളില്‍ പ്രതിജഞാബദ്ധമായ നിലപാടുണ്ട്.ഈ നിലയിലേക്ക് സപ്ലൈകോയെ ഉയര്‍ത്താന്‍ സര്‍ക്കാരിനായി.കൂടുതല്‍ ആളുകളെ സപ്ലൈകോയിലേക്ക് ആകര്‍ഷിക്കാനായി.സാധാരണ ജനങ്ങള്‍ കൂടുതലായി സപ്ലൈകോയെ ആശ്രയിക്കുന്നു.ആവശ്യം ഉയരുന്നതിന് അനുസരിച്ച് വിതരണം ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.ഓണ ഫെയറുകളില്‍ ആധുനിക സൂപ്പര്‍മാര്‍ക്കറ്റുകളോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.250 കോടി രൂപയുടെ ആവശ്യസാധങ്ങള്‍ ആണ് ഓണക്കാലത്ത് സംഭരിക്കുന്നത്.ഓണം നല്ലരീതിയില്‍ ആഘോഷിക്കാന്‍ സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

