ഇടുക്കി: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം എൽ എയുടെ കുടുംബ ഭൂമിയിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തും. താലൂക്ക് സർവേയർ മാത്യു കുഴൽനാടന് നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തേ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിർമിക്കുകയും ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്.
സംസ്ഥാന വിജിലൻസ് വിഭാഗം ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേക്ക് നോട്ടീസ് നൽകിയതെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. റോഡ് നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിന് കോതമംഗലത്തെ കുടുംബവീടിനോട് ചേർന്ന സ്ഥലം വിട്ടുകൊടുത്തിരുന്നുവെന്നാണ് മാത്യു കുഴൽനാടൻ പറയുന്നത്. ഈ റോഡ് നിർമിച്ച ശേഷം തന്റെ വീട് ഒരു കുന്നിൻ മുകളിൽ എന്ന പോലെയായി. അവിടേക്ക് റോഡ് വെട്ടിയതായും എം എൽ എ പറഞ്ഞു.
മാത്യു കുഴൽനാടൻ്റെ ഇടുക്കി ചിന്നക്കനാലിലെ റിസോർട്ട് അനധികൃതമായി നിർമിച്ചതാണെന്ന ആരോപണങ്ങൾ നിലവിലുണ്ട്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും സി പി എം ആരോപിച്ചിരുന്നു. ഇതിനിടെയാണ് റവന്യൂ വകുപ്പിൻ്റെ അന്വേഷണവും പരിശോധനയും.

മാത്യു കുഴല്‍നാടനെതിരെ ആരോപണം കടുപ്പിച്ച് സിപിഎം
എറണാകുളം: മാത്യു കുഴല്നാടന് എംഎല്‍എക്കെതിരായ ആരോപണം കടുപ്പിച്ച് സിപിഎം. നികുതി വെട്ടിപ്പിനെക്കുറിച്ചും റജിസ്ട്രേഷന് ഫീ തട്ടിപ്പിനെക്കുറിച്ചും മാത്യു കുഴല്നാടന് കൃത്യമായ മറുപടി നല്കാന് കഴിഞ്ഞില്ലെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി സിഎന്മോഹനന് പറഞ്ഞു. ചിന്നക്കനാലില്‍ തനിക്കുള്ളത് ഗസ്റ്റ് ഹൗസാണെന്ന് മാത്യു കുഴല്നാടന് പറഞ്ഞതിനെ അദ്ദേഹം തള്ളിക്കളഞ്ഞു. വീട് വയ്ക്കാന്‍ മാത്രം അനുവാദമുള്ള സ്ഥലത്ത് റിസോര്‍ട്ട് പണിതു. റിസോര്‍ട്ടില്‍ ഇപ്പോഴും ബുക്കിങ് തുടരുന്നു. ഓണ്‍ലൈന്‍ ബുക്കിങ് രേഖകള്‍ അദ്ദേഹം പുറത്തുവിട്ടു.
തെരെഞ്ഞുപ്പ് കമ്മിഷന് മാത്യു കുഴല്‍ നാടന്‍ ഹാജരാക്കിയത് കള്ള സത്യവാങ് മൂലമാണ്.വെളിപ്പെടുത്തിയ സ്വത്തിന്റെ 30 മടങ്ങ് സ്വത്ത് കുഴല്‍ നാടനും കുടുംബത്തിനും ഉണ്ട്നാമനിര്ദേശപത്രികയില് 2016മുതല്‍ 2021വരെയുള്ള കുടുംബ വരുമാനം 95,86,650രൂപയാണ്. എന്നാല്‍ ഈ കാലയളവില്‍ മാത്യുവിന്റേയും ഭാര്യയുടെയും പേരില്‍ 30.5കോടി രൂപയുടെ സ്വയാര്‍ജിത സ്വത്താണ് രേഖകള്‍ കാണിക്കുന്നത്. വിദേശത്ത് 24ശതമാനം ഷെയറായി 9കോടി രൂപയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഈ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവാദം ലഭിച്ചിട്ടുണ്ടോ? വിദേശത്ത് 2.5ലക്ഷം യു.എസ് ഡോളറിന് തുല്യ തുക അനുമതിയൊടെ നിക്ഷേപിക്കാമെന്നിരിക്കെ മാത്യുവിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് നിക്ഷേപം പരിധിയുടെ അഞ്ച് ഇരട്ടിയാണെന്നും സിഎന്മോഹനന് പറഞ്ഞു.


