തിരുവനന്തപുരം: പുതുപ്പള്ളിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നുതന്നെ ആയിരിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി ആലോചിച്ച് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കും. പുതുപ്പള്ളിയില്‍ മത്സരം ഒഴിവാക്കാനുള്ള ഔന്നത്യം ഭരണപക്ഷം കാണിക്കണം. മത്സരം ഒഴിവാക്കുന്നതിനെ കുറിച്ച് ബി ജെ പിയും ചിന്തിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
കെ പി സി സിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതില്‍ രാഷ്ട്രീയം കാണേണ്ടെന്നും സുധാകരൻ പ്രതികരിച്ചു. നാളെ വൈകിട്ട് നാലിന് തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിലാണ് അനുസ്മരണം.


