Sat. Nov 21st, 2026

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ദേഷ്യമുണ്ടെങ്കില്‍ ആദ്യം മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ പിരിച്ചുവിടുകയാണ്‌ വേണ്ടതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും ഖാര്‍ഗെ ട്വീറ്റ് ചെയ്തു.


മണിപ്പൂര്‍ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച പ്രധാനമന്ത്രി മോദി പുറത്തുവന്ന വീഡിയോയില്‍ തന്റെ വേദനയും രോഷവും പ്രകടിപ്പിച്ചിരുന്നു. മേയ് 4ന് കുക്കി സമുദായത്തിലെ സ്ത്രീകളെ ഒരു കൂട്ടം പുരുഷന്മാര്‍ നഗ്‌നരാക്കി പ്രകടനം നടത്തിയതിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. സംഭവം നടന്ന് 70 ദിവസത്തിലേറെയായിട്ടും ഇതുവരെ നടപടിയെടുക്കാത്തതില്‍ ഖാര്‍ഗെ അപലപിച്ചു. ഒപ്പം ബിരേന്‍ സിംഗിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു.