പാലക്കാട്: ചിറ്റൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ വാല്‍മുട്ടി സ്വദേശി ജയകൃഷ്ണനാണ് മരിച്ചത്. മൈക്രോ ഫിനാന്‍സുകാരുടെ ഭീഷണിയെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
ചിറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് ജയകൃഷ്ണന്‍ വായ്പ്പയെടുത്തിരുന്നത്. മൈക്രോ ഫൈനാന്‍സ്‌കാര്‍ക്ക് തുക നല്‍കുന്നതിനായി ഭാര്യ സഹോദരന്മാരെ ബന്ധപ്പെട്ടിരുന്നു. ഇവര്‍ തുകയുമായി വാല്‍മുട്ടിയിലെ വീട്ടിലെത്തിയെങ്കിലും വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഓടിളക്കി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ചിറ്റൂര്‍ പോലീസ് സ്ഥാപനം താല്‍ക്കാലികമായി അടപ്പിച്ചു.


