ബെംഗളൂരു: ജാമ്യ വ്യവസ്ഥക്ക് സുപ്രീം കോടതി ഇളവ് നല്‍കിയതിന് പിറകെ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി നാളെ നാട്ടിലേക്ക് പുറപ്പെടും. നടപടിക്രമങ്ങളുടെ ഭാഗമായി സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് വിചാരണക്കോടതിയില്‍ ഹാജരാക്കി. ഇതനുസരിച്ച് നാട്ടിലേക്ക് പോകാന്‍ അനുമതി ലഭിച്ചു.നാളെ രാവിലെ ഒമ്പതിന് ബെംഗളുരുവില്‍ നിന്ന് വിമാന മാര്‍ഗം മഅദനി തിരുവനന്തപുരത്തെത്തും. അവിടെ നിന്ന് കാര്‍ മാര്‍ഗം അന്‍വാര്‍ശ്ശേരിക്ക് പോകും.
2014 ല്‍ നല്‍കിയ ജാമ്യത്തിലെ വ്യവസ്ഥയ്ക്കാണ് സുപ്രീം കോടതി ഇളവ് നല്‍കിയത്.ബെംഗളൂരു വിട്ട് പോകരുതെന്ന വ്യവസ്ഥ മാറ്റിയ ജസ്റ്റിസ് എ എസ് ബൊപ്പണ്ണാ, ജസ്റ്റി്‌സ് എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ജന്മനാടായ കൊല്ലത്തെ കരുനാഗപ്പള്ളിയിലേക്ക് പോകാന്‍ അനുവാദം നല്‍കി. 15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഹാജരാകണം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പോലീസിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചികിത്സ ആവശ്യത്തിന് എറണാകുളത്ത് പോകാനും അനുമതിയുണ്ട്.


