കോഴിക്കോട്: ബിജെപി ന്യുനപക്ഷങ്ങളെ കാണുന്നത് ഇന്ത്യക്കാരായിട്ടല്ലെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം. വ്യക്തി നിയമങ്ങളില്‍ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ളതല്ല. ഏക സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറില്‍ സിപിഐ പങ്കെടുക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതുകൊണ്ട് മതങ്ങള്‍ക്കുള്ളില്‍ വളര്‍ന്നുവരുന്ന ജനാധിപത്യപരമായ നവീന ആശയങ്ങളെ അതുപോലെ കാണാനും ഉള്‍ക്കൊള്ളാനും മതങ്ങള്‍ പഠിക്കണം. അല്ലെങ്കില്‍ എല്ലാ മതങ്ങള്‍ക്കുള്ളിലും മതഭ്രാന്തന്മാര് ശക്തിപ്പെടുമെന്നും ആ മതഭ്രാന്ത് മതങ്ങളെ തന്നെ ചിലപ്പോള്‍ അപകടത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തിനിയമങ്ങളില്‍ മാറ്റം വരണമെന്നും ഇസ്ലാം മതത്തിനുള്ളില്‍ തന്നെ മാറ്റത്തിനായി ആവശ്യം ഉയരുന്നുണ്ടെന്നും അത്തരം ചിന്തകളെ പാപമായി കാണരുതെന്നും സിപിഐ നേതാവ് കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ അവകാശ ബോധം ഉയര്‍ന്നു വരുന്നുണ്ട്.
നവീന ആശയങ്ങളെ അതേപോലെ കാണാന്‍ തയ്യാറാവണം. അല്ലാതിരുന്നാല്‍ വിഭാഗീയ ശക്തികള്‍ അത് മുതലെടുക്കുമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.ബിജെപി രാഷ്ട്രീയ അജണ്ട ലക്ഷ്യംവെച്ചാണ് ഏക സിവില്‍ കോഡുമായി മുന്നോട്ടുപോകുന്നതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

