തിരുവനന്തപുരം: തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത് പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനില്‍ ജെ.പ്രഭാകരന്‍ – ഷൈലജ ദമ്പതികളുടെ മകള്‍ സോനയാണ് (22) ഭര്‍ത്താവ് വിപിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
15 ദിവസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. വിപിന്‍ ഓട്ടോ ഡ്രൈവറാണ്. അസ്വാഭാവിക മരണത്തിനു കാട്ടാക്കട പൊലീസ് കേസ് എടുത്തു. മരിച്ച മുറിയില്‍ വിപിന്‍ ഉണ്ടായിരുന്നെന്നും ഉറക്കമായിരുന്നു എന്നുമാണു പറയുന്നത്. രാത്രി 11ന് ഉറക്കം ഉണര്‍ന്നപ്പോള്‍ സോന തൂങ്ങി നില്‍ക്കുന്നതാണു കണ്ടതെന്നും വിപിനും ബന്ധുക്കളും പറയുന്നു.
കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സോനയെ എത്തിച്ചു. വിപിനും അനുജന്‍ ഷിബിനും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. വിപിനും സോനയും രണ്ട് സമുദായക്കാരാണ്. പ്രണയത്തിലായിരുന്ന ഇവരെ വീട്ടുകാര്‍ ഇടപെട്ടു വിവാഹം കഴിപ്പിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സോനയുടെ ബന്ധുക്കള്‍ പറഞ്ഞു.


