Fri. Nov 20th, 2026

തിരുവനന്തപുരം: പോക്സോ കേസിൽ തിരുവനന്തപുരം സ്വദേശിയായ ട്യൂഷൻ അദ്ധ്യാപിക അറസ്റ്റിൽ. 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ട്യൂഷൻ അദ്ധ്യാപിക അറസ്റ്റിലായത്,​ കൊച്ചിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.അതേ സമയം പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് അദ്ധ്യാപികയുടെ മൊഴി.


പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ അദ്ധ്യാപികയ്ക്കെതിരെ മുൻപും പൊലീസ് കേസെടുത്തിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും വീണ്ടും കാണാതായത്.