Tue. Nov 24th, 2026

ന്യൂഡല്‍ഹി: ഒഡീഷ ട്രെയിന്‍ അപകടം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്. അപകടം സംഭവിച്ചതിന്റെ മൂല കാരണം അറിയുകയെന്നത് പ്രധാനമാണെന്നും അദ്ദേഹം വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. അതേ സമയം,അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കുമെന്ന് റെയില്‍വെ മന്ത്രി നേരത്തെ പറഞ്ഞിരുന്നു.


അപകടത്തില്‍ ഗുരുതര പരുക്കുകളേറ്റവര്‍ക്കു രണ്ടു ലക്ഷം രൂപയും പരുക്കുകളുള്ളവര്‍ക്കു 50,000 രൂപയും നഷ്ടപരിഹാരമായി നല്‍കും.അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസും അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് തുക നല്‍കുക. പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.