Sat. Nov 21st, 2026

അമ്പലപ്പുഴ: കുട്ടിയോടൊപ്പം കെ.എസ്‌.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്‌ത സ്‌ത്രീക്ക് നേരെ ലൈംഗീകാതിക്രമത്തിന് മുതിർന്ന ക്ഷേത്ര പൂജാരിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പള്ളിപ്പാട്‌ നരീക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ശാന്തിയായി ജോലി നോക്കുന്ന ചേര്‍ത്തല കൊക്കോതമംഗലം രാജു നിവാസില്‍ ബ്രഹ്‌മശ്രീ രാജേഷ് നമ്പൂതിരിയെയാണ്‌ (42) പുന്നപ്ര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.


രാജേഷ്‌ പൂശാരി തിരുവനന്തപുരത്തുനിന്ന്‌ തൃശൂരിലേക്കുപോയ സ്വിഫ്‌റ്റ്‌ സൂപ്പര്‍ ഫാസ്‌റ്റിലെ അങ്കമാലി സ്വദേശിനിയായ യാത്രക്കാരിയെയാണ് നാരീപൂജ നടത്താൻ ശ്രമിച്ചത്. ഇവര്‍ കണ്ടക്‌ടറോട്‌ പരാതി പറഞ്ഞതിനെത്തുടര്‍ന്ന്‌ വിവരം സ്‌റ്റേഷന്‍ മാസ്‌റ്ററെ അറിയിച്ചു. പിന്നീട്‌ ആലപ്പുഴ സൗത്ത്‌ പോലീസില്‍ പരാതി നല്‍കി.

സംഭവം നടന്നത്‌ പുന്നപ്ര സ്‌റ്റേഷേന്‍ പരിധിയിലായതിനാല്‍ പുന്നപ്ര പോലീസിന്‌ പരാതി കൈമാറിയതിനെത്തുടര്‍ന്ന്‌ സി.ഐ. മുഹമ്മദ്‌ ലൈസാദിന്റെ നേതൃത്വത്തിലുള്ള സംഘം രാജേഷിനെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.