തിരുവനന്തപുരം: ക്ഷേത്രത്തിൽ കയറി ദൈവത്തിൻറെ ആയുധങ്ങളായ വാളും ശൂലവും മോഷ്ടിച്ചിട്ടും നിസഹായനായി പാവം ദൈവം. അവസാനം പൊലീസ് പ്രതിയെ പിടികൂടി. തിരുവനന്തപുരം അരുമാനൂർ കൊല്ലപഴിഞ്ഞി ബെെജു ഭവനിൽ ജോതിഷിനെയാണ് (34) പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. അരുമാനൂരിലുള്ള പഞ്ചമി ക്ഷേത്രത്തിൽ ഏപ്രിൽ 27നാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ മുൻവാതിൽ പൊളിച്ച് അകത്ത് കടന്ന പ്രതി ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് വാളും ശൂലവും മോഷ്ടിച്ച് കടക്കുകയായിരുന്നു.
വിലപിടിപ്പുള്ള സാധനങ്ങളല്ലെങ്കിലും ദൈവത്തിൻറെ വാളും ശൂലവും കാണാനില്ലെന്ന് ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയിലാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജോതിഷ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ക്ഷേത്രത്തിൽ കയറി പാവം ദൈവത്തിൻറെ ഇരുമ്പുവാളും വാളും ശൂലവും മോഷ്ടിച്ച കേസ്; പ്രതി പൊലീസിൻറെ പിടിയിൽ


