Wed. Nov 25th, 2026

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് കൊണ്ടുവന്ന രോഗി അക്രമാസക്തനായി. അടിപിടിയിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശി പ്രവീണാണ് ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.


രോഗി ആക്രമിക്കാൻ സാദ്ധ്യതയുണ്ടായിരുന്നുവെന്ന് ഡ്യൂട്ടി ഡോക്ടർ പ്രതികരിച്ചു. കൈകാലുകൾ കെട്ടിയ ശേഷമാണ് ഇയാൾക്ക് ചികിത്സ നൽകിയത്. പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്.