Fri. Nov 20th, 2026

പത്തനംതിട്ട : സി.പി.എം പത്തനംതിട്ട ഏരീയാ സെക്രട്ടറി പി.ആർ. പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സി.പി.എം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ ആണ് ഇന്ന് വൈകിട്ട് മൃതദേഹം കണ്ടത്. പ്രദീപിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു.


വൈകിട്ട് മൂന്നിന് ഏരിയാ കമ്മിറ്റിയോഗം വിളിച്ചിരുന്നു. കമ്മിറ്റിക്ക് എത്താതിരുന്നതിനെ തുടർന്ന് പാർട്ടി നേതാക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.