Mon. Nov 2nd, 2026

ബാലുശ്ശേരി: കൊയിലാണ്ടി – എടവണ്ണപ്പാറ സംസ്ഥാന പാതയിൽ കരുമലയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. കാരപ്പറമ്പ് നാരോത്ത് ലൈൻ ഉദയന്റെ മകൾ അതുല്യ (18) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


ബൈക്ക് യാത്രികനായ യുവാവ് സംഭവ ദിവസം തന്നെ മരിച്ചിരുന്നു. വേങ്ങേരി കലൂട്ടി താഴം അഭിലാഷിന്റെ മകൻ അഭിഷേക് (21) ആണ് നേരത്തെ മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.45 ഓടെയാണ് അപകടം. ബൈക്ക് എകരൂൽ ഭാഗത്ത് നിന്നും ടിപ്പർ ലോറി കണ്ണൂരിൽ നിന്നും വരികയായിരുന്നു.