Mon. Nov 23rd, 2026

ആലപ്പുഴ: മാരാരിക്കുളത്ത് 11കാരിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 56കാരനെ പൊലീസ് അറസ്റ്റു ചെയ്തു. മാരാരിക്കുളം സ്വദേശിയായ 11കാരിയെ സ്വവസതിയിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാംവാർഡിൽ പൊള്ളേത്തൈ ചിത്തിര വീട്ടിൽരാജേഷ് കുമാറിനെ (56) അറസ്റ്റു ചെയ്തത്. പീഡനവിവരം പുറത്തറിഞ്ഞ് പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോയിരുന്നു. ഒളിവിലായിരുന്ന പ്രതിയെ എറണാകുളത്ത് വച്ച് മണ്ണഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.


മാരാരിക്കുളം സ്വദേശിയായ 11 വയസുള്ള പെൺകുട്ടിയെ പ്രതിയുടെ വസതിയിൽ കൊണ്ട് പോയി പ്രതി പല തവണ ലൈംഗികമായി പീഡിപ്പിച്ചു. ഇക്കാര്യം കുട്ടി വെളിപ്പെടുത്തിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു . മണ്ണഞ്ചേരി ഇൻസ്‌പെക്ടർ എസ് എച്ച് ഒ മോഹിത് പി കെയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ്ഇൻസ്‌പെക്ടർ ബിജു കെ ആർ, സബ്ഇൻസ്‌പെക്ടർ നെവിൻ ടി ഡി, സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാംകുമാർ വി എസ്, ഷൈജു, എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.