കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈഗിംകാതിക്രമം നടത്തിയ യുവാവിന് 20 വർഷം തടവ്. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. ചെന്താപ്പൂര് ചിറയിൽ വീട്ടിൽ സജീവിനെയാണ് കൊല്ലം ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജ് രമേശ് കുമാർ ശിക്ഷിച്ചത്.
കിളികൊല്ലൂർ പൊലീസ് സബ് ഇൻസ്പെക്ടർ സുകേഷാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.ഗിരീഷ്, എസ്.ഐ സ്വാതി, സന്തോഷ്, എ.എസ്.ഐ സജീല, സി.പിഒ അനിത, സിന്ധു എന്നിവരാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി.


