Fri. Nov 20th, 2026

അബുദാബി: ഉമ്മുൽ ഖുവെലിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി ടി ജസീമാണ് (32)മരിച്ചത്. റിട്ട.ഡിവെെ എസ് പി ടി ടി അബ്ദുൽ ജബ്ബാറിന്റെയും റംലയുടെയും മകനാണ് ജസീം. ഇന്നലെ രാത്രിയാണ് സംഭവം.


റോഡരികിൽ ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ട് വന്ന വാഹനം ഫുട്‌പാത്തിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. ദുബായിൽ എൻജിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽ ഖുവെനിൽ ഈദ് ആഘോഷിക്കാൻ എത്തിയതാണ്. റോഡരികിൽ മാതാവുമായി ഫോണിൽ സംസാരിച്ച് നിൽക്കവെയാണ് അപകടം ഉണ്ടായത്.

ദുബായിൽ റിഷിദിയയിലാണ് താമസം. ഉമ്മുൽ ഖുവെൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ.