Tue. Nov 24th, 2026

തൃശൂര്‍: സര്‍ട്ടിഫിക്കറ്റിനായി ഭിന്നശേഷിക്കാരനില്‍നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയിലായി. തൃശൂര്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ വര്‍ഗീസിനെയാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്.

ആധാരം പോക്കുവരവ് ചെയ്യുന്നതിനാണ് വര്‍ഗീസ് ഭിന്നശേഷിക്കാരനായ രാജു എന്നയാളോട് കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ വിജിലന്‍സില്‍ വിവരമറിയിക്കുകയായിരുന്നു.