Wed. Feb 28th, 2024

തിരുവനന്തപുരം: റവന്യൂ മന്ത്രി കെ രാജൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. ഈ അക്കൗണ്ടിൽ നിന്ന് ചാറ്റ് ചെയ്ത് പലരോടും പണം ചോദിക്കുന്നുമുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡി ജി പിക്ക് പരാതി നല്‍കി. വ്യാജ അക്കൗണ്ടാണെന്ന് തിരിച്ചറിയുകയും മറ്റുള്ള സുഹൃത്തുക്കളിലേക്കും ഈ അറിയിപ്പ് എത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.


റവന്യൂ മന്ത്രിയുടെ കുറിപ്പ്:

എന്‍റെ പേര് ഉപയോഗിച്ച് ഒരു ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയിട്ടുള്ളതാി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആ അക്കൗണ്ട് ഉപയോഗിച്ച് പലരോടും ചാറ്റ് ചെയ്ത് പണം ചോദിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. പ്രിയപ്പെട്ടവര്‍ ജാഗ്രത പാലിക്കുക. ഫേക്ക് അക്കൗണ്ടാണെന്ന് തിരിച്ചറിയുക. മറ്റുള്ള സുഹൃത്തുക്കളിലേക്കും ഈ അറിയിപ്പ് എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുള്ളതായും അറിയിക്കുന്നു.