Thu. Apr 25th, 2024

തൃശൂർ: ദാമ്പത്യ പ്രശ്‌നം പൂജ ചെയ്ത് പരിഹരിക്കാമെന്ന് വാഗ്ദ്ധാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശിയാണ് അറസ്റ്റിലായ പൂശാരി. കോമ്പാറ കോക്കാട്ട് ബ്രഹ്‌മ ശ്രീ: പ്രദീപ് (43) ആണ് ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിലായത്.

മൂന്ന് വർഷം മുൻപായിരുന്നു കേസിനാസ്‌പദമായ സംഭവം. ബ്രഹ്‌മ ശ്രീ: പ്രദീപ് പൂശാരിയുടെ ദാമ്പത്യ പ്രശ്‌ന പരിഹാര പൂജയ്ക്കിടയിൽ പീഡിപ്പിക്കപ്പെട്ട ഭക്തശിരോമണിയായ പേരാമ്പ്ര സ്വദേശിനിയാണ് പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.