കൊച്ചി: ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്യും. ഹൈക്കോടതി കൊളീജിയം തീരുമാനം അനുസരിച്ചുള്ള നിയമന ശിപാര്‍ശ വ്യാഴാഴ്ച സുപ്രിം കോടതി കൊളിജിയം പരിഗണിച്ചേക്കും. അഞ്ചുപേരുടെ നിയമന ശുപാര്‍ശ ഏകകണ്ഠമായിട്ടായിരുന്നു. രണ്ട് ജഡ്ജിമാരുടെ നിയമന ശിപാര്‍ശയില്‍ കൊളീജിയം അംഗങ്ങളില്‍ ചിലരുടെ വിയോജിപ്പുണ്ടായി.
നിലവില്‍ ഒന്നരവര്‍ഷമായി ഹൈകോടതിയില്‍ 10 ജഡ്ജിമാരുടെ ഒഴിവുണ്ട്. ദീര്‍ഘ നാളുകള്‍ക്കു ശേഷമാണു കൊളീജിയം ചേര്‍ന്ന് ജഡ്ജിമാരെ ശിപാര്‍ശ ചെയ്തത്.


