Friday, March 24, 2023

Latest Posts

വീട്ടമ്മമാർക്കുള്ള പെൻഷൻ വൈകാതെ നടപ്പാക്കുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: വീട്ടമ്മമാർക്കുള്ള പെൻഷൻ കേരളത്തിൽ വൈകാതെ നടപ്പാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇപ്പോൾ നടപ്പാക്കാത്തത്. പെൻഷന്റെ പണമല്ല പ്രശ്നം,​ അംഗീകാരം ആണെന്നും അദ്ദേഹം വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മൂന്നുവർഷം കൊണ്ട് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളം ദത്തെടുക്കുന്നത് അംബാനിയെയോ അദാനിയെയോ അല്ല,​ ദരിദ്രകുടുംബങ്ങളെ ആണ്. കെ റെയിലിനെ സംഘം ചേർന്ന് തകർക്കാൻ ശ്രമിച്ചു. ജാഥയ്ക്ക് എതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല. ജനങ്ങൾക്ക് ഒപ്പം നിന്ന് മുന്നോട്ടു പോയി. ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ല. അല്ലെങ്കിൽ അവർ വരുമോ എന്നും എം,​വി. ഗോവിന്ദൻ ചോദിച്ചു.

പിണറായിയെ പ്രതിപക്ഷം വ്യക്തിപരമായി ആക്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാംതവണയും പിണറായി സർക്കാർ അധികാരത്തിൽ വരാതിരിക്കാനാണ് വികസന പ്രവർത്തനങ്ങളെയെല്ലാം യു.ഡി.എഫ് തടയുന്നതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.