Friday, March 24, 2023

Latest Posts

ഗൂഗിൾ ഗ്ലാസുകൾ വിപണിയിൽ നിന്നും പിൻവലിക്കുന്നു

ഗ്ലാസ് എആര്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഇനി വിപണിയില്‍ വില്‍ക്കുന്നില്ലെന്ന് ഗൂഗിള്‍. സെപ്റ്റംബര്‍ 15-നോടു കൂടെ സ്മാര്‍ട്ട് ഗ്ലാസുകളുടെ സേവനം നിര്‍ത്തുമെന്നും ഗൂഗിള്‍ വക്താവ് പാട്രിക് സെയ്‌ബോള്‍ഡ് അറിയിച്ചു. ‘ഒരു പതിറ്റാണ്ടിലേറെ നീണ്ട കണ്ടുപിടിത്തങ്ങള്‍ക്കും പങ്കാളിത്തത്തിനും നന്ദി’ എന്ന കുറിപ്പോടെ ഗൂഗിള്‍ ഗ്ലാസ് എആറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് വിവരം പുറത്ത് വിട്ടത്.

എന്നാല്‍ സെപ്റ്റംബര്‍ 15ന് ശേഷവും സേവനം തുടരുമെന്നും, സോഫ്റ്റ്വെയറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു. സെപ്റ്റംബർ 15- വരെ കമ്പനി ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കുക മാത്രമെ ചെയ്യുകയുള്ളൂവെന്നും ഗൂഗിൾ ഗ്ലാസുകളിൽ വീഡിയോ കോൺഫറൻസിംഗ് സേവനം നൽകിയിരുന്ന മീറ്റ്-ഓൺ ഗ്ലാസ് ആപ്പ് നിശ്ചയിച്ച തിയതിക്ക് ശേഷം എപ്പോൾ വേണമെങ്കിലും പ്രവർത്തനം നിർത്തിയേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.


2015ല്‍ വിപണിയില്‍ എത്തിയ സ്മാര്‍ട്ട് ഗ്ലാസുകള്‍ക്ക് ഉപഭോക്താക്കളുടെ പിന്തുണ നേടാന്‍ സാധിച്ചിരുന്നില്ല. പ്രധാനമായും വ്യവസായികളെയും ഡെവലപ്പര്‍മാരെയും ലക്ഷ്യമിട്ട് കൊണ്ടായിരുന്നു ഗൂഗിള്‍ ഗ്ലാസുകള്‍ വിപണിയില്‍ എത്തിയത്.

സ്മാര്‍ട്ട് ഗ്ലാസ്സുകള്‍ പുറത്തിറങ്ങി നാല് വര്‍ഷത്തിന് ശേഷം, ഗൂഗിള്‍ ഗ്ലാസ് എന്റര്‍പ്രൈസിന്റെ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള രണ്ടാമത്തെ മോഡലും ഗൂഗിള്‍ വിപണിയില്‍ എത്തിച്ചിരുന്നു. കൃഷി, ആരോഗ്യമേഖലയിലും വിവിധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ ജോലികള്‍ എളുപ്പമാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു രണ്ടാമത്തെ മോഡല്‍ പുറത്തിറക്കിയത്. പുതിയ മോഡില്‍ എളുപ്പത്തില്‍ ധരിക്കാവുന്നതും മടക്കി ഉപയോഗിക്കാവുന്നതുമായിരുന്നു. വിവരങ്ങള്‍ ഗ്ലാസുകളിലൂടെ കാണിക്കാന്‍ കണ്ണടയ്ക്കായി വലിയ ഗ്ലാസുകളാണ് ഗൂഗിള്‍ ഉപയോഗിച്ചത്. വീഡിയോ കോള്‍, ഡാറ്റകളെല്ലാം വേഗത്തില്‍ എത്തുന്നതിനുള്ള സാങ്കേതിക വിദ്യയും അതിലുപയോഗിച്ചിരുന്നു.


2019ല്‍ ഗൂഗിള്‍ ”ഗ്ലാസ് എന്റര്‍പ്രൈസ് എഡിഷന്‍ 2 ഐ വെയറുകള്‍” പുറത്തിറക്കി. മുമ്പത്തെ സ്മാര്‍ട്ട് ഗ്ലാസിന്റെ രീപത്തോട് ഏറെ സാമ്യമുള്ളതായിരുന്നെങ്കിലും കൂടുതല്‍ ശക്തമായ ഹാര്‍ഡ്വെയറുകളും സോഫ്‌റ്റ്വെയറുകളുമായാണ് എഡിഷന്‍ 2 എത്തിയത്. എന്നാല്‍ സ്മാര്‍ട്ട് ഗ്ലാസുകളുടെ വില, സുരക്ഷ, സ്വകാര്യത എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിരുന്നു.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.