Friday, March 24, 2023

Latest Posts

കലാഭവൻ ഷാജോൺ നായകനാകുന്ന ‘ഇതുവരെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ബ്രഹ്മപുരം തീപിടിത്തെ തുടർന്നുള്ള സംഭവ വികാസങ്ങൾ സിനിമയാക്കുന്ന പുതിയ ചിത്രം ‘ഇതുവരെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിൽ കലാഭവൻ ഷാജോൺ ആണ് നായകനായെത്തുന്നത്. അനിൽ തോമസാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.

തീപിടിത്തം പ്ലാന്റിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന കുടുംബത്തിലെ അംഗങ്ങൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ചിത്രത്തിൽ പറയുന്നതെന്നാണ് സൂചന. ടൈറ്റസ് പീറ്റർ ആണ് സിനിമ നിർമിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം മറയൂരിൽ തുടങ്ങിയെന്നാണ് റിപ്പോർട്ട്. തീയുടെയും പുകയുടെ പശ്ചാത്തലത്തിൽ കലാഭവൻ ഷാജോണിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്.


എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അരുണ്‍ നടനരാജൻ ആണ്. കോസ്റ്റ്യൂംസ് ഇന്ദ്രൻസ് ജയൻ ആണ്. പ്രതാപൻ കല്ലിയൂരാണ് പ്രൊഡക്ഷൻ ഡിസൈനര്‍. ‘സന്തോഷം’ എന്ന ചിത്രമാണ് കലാഭവൻ ഷാജോണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

മാലിന്യ പ്ലാന്റിലെ തീ പിടിത്തത്തിന്റെ തുടക്കം മുതൽ ഇതുവരെ നടന്ന സംഭവ വികാസം ചിത്രത്തിൽ പറയുന്നു. ദേശീയ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ‘ മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനിൽ തോമസ്.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.