Mon. Nov 23rd, 2026

കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. കൊല്ലം പനയം കുഴിവാരത്ത് സിബു (19), പാലക്കാട് പെരിയൻകുളം ചക്കാന്തറ പാലശ്ശേരി ആദർശ് (20), വൈക്കം ചെമ്മനത്തുകര ഐ എച്ച് ഡി പി കോളനിയിൽ ധന്യ (25) എന്നിവരാണ് പിടിയിലായത്.

ആദർശും ധന്യയും ചേർന്നാണ് പെൺകുട്ടിയെ വീട്ടിൽ നിന്നിറക്കിക്കൊണ്ടുവന്നതെന്നാണ് പോലീസ് പറയുന്നത്. ഇരുവരും പീഡനത്തിനും ഒത്താശ ചെയ്തു. മൂന്നുപേരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.