കോഴിക്കോട്: വാക്കുതർക്കത്തെ തുടർന്ന് ഓടുന്ന ട്രെയിൽ നിന്ന് സഹയാത്രിക്കാരനെ തള്ളിയിട്ട് കൊന്നു. ഇന്നലെ രാത്രി മലബാർ എക്പ്രസിൽ കൊയിലാണ്ടിക്ക് സമീപമാണ് സംഭവം. പ്രതി തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തു(48)വിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരും വാക്കുതർക്കത്തിലേർപ്പെടുന്നതും ആക്രമിക്കുന്നതും പുറത്തേക്ക് തള്ളിയിടുന്നതുമെല്ലാം അടങ്ങിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് ശേഷം ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ മറ്റ് യാത്രക്കാരാണ് പ്രതിയെ പൊലീസിന് കൈമാറിയത്.
മരിച്ച യുവാവിന് 25 വയസ് പ്രായം തോന്നിക്കും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.


