Mon. Nov 23rd, 2026

കണ്ണൂര്‍: കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കരിയേയും തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. കാപ്പ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലുകളില്‍ പാര്‍പ്പിക്കരുതെന്ന ചട്ടമനുസരിച്ചാണിത്.

രാവിലെ ഒമ്പതോടെയാണ് ഇരുവരെയും കനത്ത സുരക്ഷയില്‍ കണ്ണൂരില്‍ നിന്നും വിയ്യൂരിലേക്ക് കൊണ്ടുപോയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കിലാണ് ഇരുവരെയും പാര്‍പ്പിച്ചിരുന്നത്.


രണ്ട് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 14 കേസുകളാണ് ആകാശിനെതിരെ ചുമത്തിയിട്ടുള്ളത്. 23 കേസുകളില്‍ പ്രതിയാണ് ജിജോ. ശുഹൈബ് വധക്കേസില്‍ സി പി എമ്മിനെതിരെ ആകാശ് തില്ലങ്കേരി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടത് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെ തന്നെ സാമൂഹിക മാധ്യമത്തില്‍ ശല്യം ചെയ്തുവെന്ന ഒരു ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.