Sun. Nov 22nd, 2026

ആലപ്പുഴ: എം കെ രാഘവന്‍ എം പി അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്ന് എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. രാഘവന്‍ പ്ലീനറിയില്‍ പങ്കെടുത്തിരുന്നു. അഭിപ്രായം അവിടെ പറയണമായിരുന്നു.

പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടി ആയതിനാല്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. പക്ഷേ അത് പറയേണ്ടത് പാര്‍ട്ടിക്കുള്ളിലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.