തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരായ വിമര്‍ശനത്തില്‍ എം കെ രാഘവന് എംപിക്ക് പിന്തുണയുമായി കെ മുരളീധരന് എം പി. രാഘവന്റെ വിമര്‍ശനത്തില്‍ തെറ്റില്ലെന്നും പ്രവര്‍ത്തകരുടെ പൊതുവികാരമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്നും കെ മുരളീധരന് പറഞ്ഞു.
മിണ്ടാതിരുന്നാല്‍ പാര്‍ട്ടിയില്‍ ഗ്രേസ് മാര്‍ക്ക് കൂടും എന്നു മാത്രമേയുള്ളൂ. കെ പി സി സിയില്‍ വേണ്ടത്ര ചര്‍ച്ച നടക്കുന്നില്ല. രാഷ്ട്രീയകാര്യ സമിതി ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നാണ് ആവശ്യമെന്നും മുരളീധരന് പറഞ്ഞു. ചില നോമിനേഷനുകളെ കുറിച്ചുപാര്ട്ടിക്കുള്ളില് തര്‍ക്കമുണ്ടെന്നും ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചാണ് രാഘവന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.


