കൊച്ചി: വിമാനത്തിലെ ടോയ്‌ലറ്റിൽ സിഗരറ്റ് വലിച്ച 62കാരൻ അറസ്റ്റിൽ. ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്‌പൈസ് ജെറ്റ് എയർവേയ്‌സ് എസ് ജി 17 വിമാനത്തിനുള്ളിൽ ഞായറാഴ്ചയായിരുന്നു സംഭവം. തൃശൂർ മാള സ്വദേശി സുകുമാരൻ ആണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി കൊച്ചിയിൽ വിമാനമിറങ്ങിയ സുകുമാരനെ കൊച്ചി എയർപോർട്ട് സെക്യൂരിറ്റി ഓഫീസറുടെ പരാതിപ്രകാരം നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വിമാനം പറക്കുന്നതിനിടെ ടോയ്‌ലറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് ജീവനക്കാർ വിവരമറിയുന്നത്. പിന്നാലെ ഇയാളെ തടയുകയും ചെയ്തു. തുടർന്ന് വിമാനം കൊച്ചിയിലിറങ്ങിയപ്പോൾ ജീവനക്കാർ എയർപോർട്ട് സെക്യൂരിറ്റി ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. ഇയാളിൽ നിന്ന് സിഗരറ്റുകളും ലൈറ്ററും കണ്ടെടുത്തു. പ്രതിക്കെതിരെ കേസെടുത്ത പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.



