ലുധിയാന: ഭാരത് ജോഡോ യാത്രക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണ് മരിച്ചു. ജലന്തറില്‍നിന്നുള്ള ലോക്‌സഭാംഗം സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്. ഇന്ന് രാവിലെ പഞ്ചാബിലെ ഫിലാലുരിലാണ് സംഭവം.രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കവെ സന്ദോഖിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
എംപിയെ ഉടന്‍തന്നെ ആംബുലന്‍സില്‍ പഗ്വാരയിലെ വിര്‍ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. എം പിയുടെ മരണത്തിന് പിന്നാലെ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചു.
#WATCH | Punjab: Congress MP Santokh Singh Chaudhary was taken to a hospital in an ambulance in Ludhiana, during Bharat Jodo Yatra. Details awaited.
(Earlier visuals) pic.twitter.com/upjFhgGxQk
— ANI (@ANI) January 14, 2023


