Thu. Nov 26th, 2026

പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദനത്തിൽ സി പി ഐ ജില്ലാ സെക്രട്ടറിക്കെതിരെ അന്വേഷണം. പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരെയാണ് ആഭ്യന്തര അന്വേഷണം നടക്കുന്നത്. അടൂരിൽ ആറ് കോടിയുടെ ഫാം സ്വന്തമാക്കിയെന്നാണ് ആരോപണം. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് പരാതി നൽകിയത്.

സംസ്ഥാന നിർവാഹക സമിതി അംഗം കെ കെ അഷറഫ് അദ്ധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് പരാതിയെക്കുറിച്ച് പരിശോധിക്കുന്നത്. അതേസമയം, തനിക്കെതിരെ പരാതി ഉള്ളതിനെക്കുറിച്ചും അന്വേഷണ കമ്മീഷനെ വച്ചതിനെക്കുറിച്ചും അറിയില്ലെന്ന് ജയൻ പ്രതികരിച്ചു.