Mon. Nov 2nd, 2026

കൊയിലാണ്ടി: വിവാഹ വീട്ടിലെ പണപ്പെട്ടി മോഷണം പോയ സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. ആനക്കുളം കിള്ള വയൽ ഒടിയിൽ അതുൽ (27)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ 29ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം. മുചുകുന്ന് കിള്ള വയൽ ജയേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. പരാതിയിൽ സി .ഐ.എൻ സുനിൽ കുമാർ, എസ്.ഐ.മാരായ എം.എൻ.അനുപ് ,അരവിന്ദ് ,എ, എസ്.ഐ.രമേശൻ, സി.പി.ഒ. ഗംഗേഷ്,തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തിയത്.

500 ഓളം കവറുകൾ ചാക്കിൽ കെട്ടിയ നിലയിൽ സമീപത്തെ ഇടവഴിയിൽ നിന്നും കണ്ടെത്തിയിരുന്നു. പൊലീസിന്റെ സമർത്ഥമായ അന്വേഷണം പ്രതിയെ പിടികൂടാൻ സാധിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലത്ത് എത്തിയ പൊലീസ് ചെറുപ്പക്കാരന്റെ സ്വഭാവത്തിൽ സംശയം തോന്നുകയും, ഷൂവിലും പാന്റിലും ചളി കണ്ടെത്തിയത് ശ്രദ്ധയിൽ പെടുകയും ചെയ്തു. എന്നാൽ അയാൾക്ക് സംശയം തോന്നാത്ത വിധത്തിൽ പൊലീസ് ഇടപെടുകയും, തുടർന്ന് ഇയാളെ പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തെളിവെടുപ്പിൽ പറമ്പിൽ കുഴിച്ചിട്ട 45,000ത്തോളം രൂപ കണ്ടെത്തി. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.