Sat. Nov 21st, 2026

അടൂര്‍: മയക്കുമരുന്ന് സംഘത്തെ സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിനേയും സഹോദരനേയും ഗുണ്ടാസംഘം കമ്പിവടി കൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ചു. തുവയൂര്‍ മലങ്കാവിന് സമീപത്ത് വെച്ചാണ് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് മലങ്കാവ് കുഴിന്തുണ്ടില്‍ പ്രകാശ് (40), സഹോദരന്‍ അനില്‍ (38) എന്നിവരെ സാമൂഹികവിരുദ്ധ സംഘം മര്‍ദ്ദിച്ചത്.

കമ്പിവടി കൊണ്ടുള്ള അക്രമത്തില്‍ പരുക്കേറ്റ പ്രകാശ് തിരുവനന്തപുരം മെഡി. കോളജിലും അനില്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും ഏനാത്ത് പൊലീസ് ഇന്‍സ്പക്ടര്‍ മനോജ് പറഞ്ഞു. കടമ്പനാട് കല്ലുതുണ്ടില്‍ രാഹുല്‍ ഗോപി(22)യാണ് അറസ്റ്റിലായത്.