Mon. Nov 23rd, 2026

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ ആശങ്ക പരിഹരിക്കാന്‍ ഫീല്‍ഡ് സര്‍വേ നടത്തും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ധാരണ. വനം, റവന്യൂ, തദ്ദേശ വകുപ്പുകള്‍ സംയുക്തമായാണ് സര്‍വേ നടത്തുക. നാളെ മൂന്ന് വകുപ്പുകളുടെയും സംയുക്ത യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ബഫര്‍ സോണ്‍ വിദഗ്ധ സമിതിയുടെ കാലാവധി രണ്ടുമാസത്തേക്ക് നീട്ടാനും യോഗത്തില്‍ തീരുമാനിച്ചു. ഉപഗ്രഹ സര്‍വേക്കെതിരെ പരാതി നല്‍കാനുള്ള സമയപരിധി ജനുവരി അഞ്ചു വരെ നീട്ടി. വിവര ശേഖരണത്തിന് മാത്രമായിരിക്കും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് എടുക്കുകയെന്നും ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.