Mon. Nov 23rd, 2026

✍️  സുരേഷ്. സി ആർ

സമ്പന്നനായിരിക്കുമ്പോഴും ഇന്ത്യയിലെ സാമാന്യജനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിച്ച വ്യക്തിയായിരുന്നു ജംഷഡ്ജി (1839 – 1904). തൊഴിലാളികൾക്ക് വേണ്ടി വായനശാല, കളിസ്ഥലങ്ങൾ, പ്രോവിഡന്റ് ഫണ്ട് എന്നിവ ഏർപ്പെടുത്തുകയും അവരുടെ തൊഴിൽ കൃത്യത ഉറപ്പാക്കാകയും ചെയ്ത ആദ്യ ഇന്ത്യൻ വ്യവസായിയാരുന്നു അദ്ദേഹം.

ഇന്ത്യയുടെ പുരോഗതിക്ക് ശാസ്ത്ര-സാങ്കേതികരംഗത്തിന്റെ വികാസം ആവശ്യമാണെന്നും അതിനുള്ള വിദ്യാഭ്യാസം നേടിയ യുവാക്കൾ വേണമെന്നും ദീർഘദർശനം ചെയ്ത അദ്ദേഹം സാമ്പത്തിക കാരണങ്ങളാൽ വിദേശങ്ങളിൽ ഉപരി പഠനത്തിനു പോകാൻ ശേഷിയില്ലാത്ത സമർത്ഥർക്ക് പണം നൽകി സഹായിച്ചു.

ദാദാഭായി നവറോജി, ഫിറോസ് ഷാ മെഹ്ത്ത തുടങ്ങിയ ദേശീയ നേതാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിച്ച അദ്ദേഹം ‘നാടൻ വാങ്ങുക’ എന്ന സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘സ്വദേശി മിൽ’ സ്ഥാപിച്ചു.

1859 ൽ വ്യാപാര ചുമതല ഏറ്റെടുത്ത ജംഷഡ്ജി1872 ൽ മുംബൈയിൽ അലക്സാന്ദ്രമിൽ, 1877 ൽ നാഗ്പുരിൽ ‘എമ്പ്രസ് മിൽ’, 1898 ൽ ഇംപീരിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന ഗവേഷണ സ്ഥാപനം, പൂർണ്ണമായും ഇന്ത്യൻ കമ്പനികളായി നിലകൊണ്ട മുംബൈയിലെ ജലവൈദ്യുതപദ്ധതിയും ഇരുമ്പുരുക്കു നിർമാണശാലയും കപ്പൽ വഴിയുള്ള കാർഗോ സംവിധാനം, പട്ടുനൂൽപ്പുഴു വളർത്തലും സിൽക് ഉത്പാദനവും തുടങ്ങി പല രംഗങ്ങളിലും ആദ്യ ഇന്ത്യാകാരനായി.1903 ൽ ഇന്നും ആധുനികമായി നിലകൊള്ളുന്ന താജ് ഹോട്ടൽ സ്ഥാപിച്ചു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908