Sat. Aug 29th, 2026

കൊവിഡ് വ്യാപനത്തോടെ ബിസിനസ് മോശമായതിനാൽ നൻമ്മ മരങ്ങൾ ഗൾഫ് കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പുമായി രംഗത്ത്. ഫെയ്‌സ് ബുക്ക് വഴി ചാറ്റ് ചെയ്ത് നാട്ടിൽനിന്ന് ദുബായിയിൽ സെക്സ് റാക്കറ്റിലേക്ക് പെൺകുട്ടിളെ റിക്രൂട്ട് ചെയ്യുന്നതാണ് പുതിയ ബിസിനസ്. ഇതിനെതിരെ ഇരകളായ നിരവധി സ്ത്രീകൾ ഇട്ട പോസ്റ്റുകളും വീഡിയോകളും ഇപ്പോൾ സോഷ്യൽമീഡിയയിൽചർച്ചയാകുകയാണ്.

രാഷ്ട്രീയ ഭേദമെന്നുമില്ലാതെയാണ് ഇത്തരം നന്മമരങ്ങൾ ഇപ്പോൾ മുളച്ചു പൊന്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ദുബൈ പോലീസിന് ലഭിച്ചിരിക്കുന്ന പരാതിയിൽ പറയുന്ന നന്മ മരം എൽഡിഎഫ് ൻറെ പ്രഫൈൽ പിക്ച്ചർ ഫ്രെയിം ഒക്കെയിട്ട് മുട്ടിനുമുട്ടിന്‌ അസ്‍ലാമു അലൈക്കും പറയുന്ന ഒരു പ്രത്യേക തരം കമ്യൂണിസ്റ്റ് ആണ്. നസീം അഹമ്മദ് എന്നാണത്രെ ഈ ചകാവിന്റെ പേര്.കണ്ണുർ കൂത്തുപറമ്പ് സ്വദേശിയാണ്. കൂത്തുപറമ്പ് സ്വദേശിയായ മറ്റരാളുടെ അജ്മാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സർക്യൂരിറ്റി ആൻഡ് ക്ളീനിംഗ് സ്ഥാപനത്തിലേക്ക് ലേഡി സെക്യൂരിറ്റി സ്റ്റാഫിനെയും വനിതാ ക്ളീനിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ടെന്ന് ഫെയ്‌സ് ബുക്കിലുടെ പരസ്യം ചെയ്താണ് സ്ത്രീകളെ വലയിലാക്കിയിരുന്നത്. വിവിധ ഫെയ്‌സ്‌ബുക്ക്‌ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഈ പരസ്യം ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ ഇയാൾ അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് പോലീസിൽ പരാതിപ്പെട്ട ശേഷം ക്ളീനിംഗ് സ്ഥാപത്തിന്റെ ഉടമയുമായി ബന്ധപ്പെട്ടപ്പോൾ താൻ ഇതിനൊന്നും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഏതു സ്റ്റേഷനിലും വന്നു പറയാമെന്നുമൊക്കെയാണ് പറയുന്നത്.

ഈ നന്മ മര ചകാവ് ദുബൈയിലെ വലിയ സോഷ്യൽ വർക്കർ ആണെന്നായിരുന്നു പെൺകുട്ടികളെ ധരിപ്പിച്ചിരുന്നത്. അയാളുടെ ജനസമ്മിതിയെന്തെന്ന് രണ്ടക്കത്തിനപ്പുറം ലൈക്ക് കിട്ടാത്ത ഈ നന്മ മരത്തിൻറെ ഫെയ്‌സ് ബുക്ക് പോസ്റ്റുകളും ഫെയ്‌സ്‌ബുക്ക്‌ വാളും നോക്കിയാൽ തന്നെ മനസിലാകും.

ഇത്തരം നന്മമരങ്ങളുടെ ചതിയിൽ പെട്ട് ഇവിടെ എത്തിപ്പെടുന്ന കുട്ടികളിൽ ചിലർ വേറെ വഴിയില്ലാതെ സെക്സ് റാക്കറ്റിന്റെ ഭാഗമാകുകയോ ചിലർ ഇവരുടെ കൈയ്യിൽ നിന്നും രക്ഷപെട്ട് അലഞ്ഞുതിരിഞ്ഞു നടക്കുകയുമാണ്. ചിലർ കുഴൽപ്പണ ഇടപാടിൻറെയും കള്ളക്കടത്തിന്റെയും കാരിയർ മാരാകുകയും ആണ് ചെയ്യുന്നത്.

വീട്ടിലെ സ്ത്രീകളെ വിസിറ്റിങ് വിസയിൽ നൻമ മരങ്ങൾക്കൊപ്പം വിടുന്ന തന്തയും തള്ളയും സഹോദരനും കെട്ടിയവനുമൊക്കെ അവിടെന്താണ് നടക്കുന്നതെന്ന് മനസിലാക്കിയാൽ നന്ന്. ഇന്നലെ പരാതിയുമായി സമീപിച്ചപ്പോൾ ദുബൈ പൊലീസ് പോലും പറയുന്നത് വിസിറ്റിങ് വിസക്കാരായ സ്ത്രീകളുടെ ബഹളമാണ് ഇപ്പോൾ എന്നാണ്. അത് സത്യമാണ്. വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്നവരും ഇത്രയും കാലത്തിനിടയിൽ ഇതുപോലെ മലയാളി പെൺകുട്ടികളെ വിസിറ്റിങ് വിസയിൽ കണ്ടിട്ടില്ല എന്നാണ് പറയുന്നത്.

ഇത് നന്മമരങ്ങളുടെ പുതിയ ബിസിനസ് ആണ്. സോഷ്യൽ മീഡിയയിൽ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഗ്രൂപ്പുകൾ ഉണ്ടാക്കി തൊഴിൽ അവസരങ്ങൾ ഓഫർ ചെയ്ത് പെൺകുട്ടികളെ വലയിലാക്കിയാണ് ഇരപിടുത്തം. ഈ ചകാവ് മാത്രമല്ല , ഇതിന് മുൻപും മറ്റൊരു യുവതി ഇത്തരം ഗ്രൂപ്പുകളിൽ തൊഴിൽ തേടിയ രണ്ട് യുവതികളുടെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നനമരങ്ങളുടെ പുതിയ ബിസിനസിനെക്കുറിച്ച് കേരളാ പോലീസിനും പരാതി നൽകിയിട്ടുണ്ട്.
മോദിയുടെ നോട്ട് നിരോധനത്തിൻറെയും സാമ്പത്തീക പരിഷ്കാരങ്ങളുടെയും റിട്ടേൺ എന്തായാലും അതിൻറെ ഒരു മെറിറ്റ് കുറെയൊക്കെ എൻജിഒകളുടെ ഫണ്ടിങ്ങിന് കടിഞ്ഞാണിടാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ്. ബിജെപിക്ക് ചിലപ്പോൾ അതിൽ മതപരമായ താത്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും അതൊരു വാസ്തവമാണെന്ന് ആ മേഖലയിലുള്ളവർക്ക് അറിയാം.

മത എൻജിഒകൾക്കു മാത്രമല്ല സകല എൻജിഒകളും ഫണ്ടിങ് പ്രതിസന്ധി നേരിടുന്നുണ്ട്. എങ്കിലുംചിലരൊക്കെ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തുന്നുണ്ട്.അക്കൂട്ടത്തിൽ നോട്ട് നിരോധനത്തോടെ മുളച്ചുപൊങ്ങിയ ചില പ്രത്യേക തരം മരങ്ങളാണ് ഈ നൻമ മരങ്ങൾ.
മോദിയുടെ സാമ്പത്തീക പരിഷ്കാരങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ കള്ളപ്പണ മാഫിയയാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. ഒരു നന്മ മരം തന്നെ സ്വയം അവകാശപ്പെടുന്നുണ്ട് അയാൾ 200 കോടി രൂപ പലർക്കായി നൽകിയെന്ന്. അദ്ദേഹത്തെയൊക്കെ ജനപ്രതിനിധിയാക്കാൻ മത്സരിപ്പിച്ച നാടാണ് കേരളം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാരിനുപോലും വിദേശ ഫണ്ട് സ്വീകരിക്കാൻ നിയമം അനുവദിക്കുന്നില്ല എന്നിരിക്കെ കേന്ദ്ര അനുമതിയില്ലാതെ 200 കോടിയോളം രൂപയുടെ വിദേശ ഫണ്ട് കൈകാര്യം ചെയ്തത് ദേശവിരുദ്ധമാണ്. എഫ്‌സിആര്‍എ നിയമപ്രകാരമാണ് ഫണ്ട് സ്വീകരിക്കേണ്ടത്.200 കോടി രൂപ ഒരു നന്മ മരത്തിലൂടെമാത്രം കേരളത്തിലേക്ക് വരികയും (ഇതുപോലെ നിരവധി നന്മമരക്കച്ചവടക്കാർ വേറെയുമുണ്ട്). ഇത്ര നിസ്സാരമായി, ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള സാക്ഷ്യപത്രമില്ലാതെ, അത് കൈകാര്യം ചെയ്യപ്പെടുന്നുമുണ്ടെങ്കില്‍ അത് ദേശവിരുദ്ധമാണ് സർക്കാർ എത്രയുംവേഗം നടപടി സ്വീകരിക്കേണ്ടതുമാണ്. ഇതിനുപിന്നിലെ സാമ്പത്തീക ഇടപാടുകളെ കുറിച്ച് കേന്ദ്ര ഇന്റലിജന്റ്‌സ് അന്വേഷിക്കേണ്ടതാണ്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നു പറയുമ്പോൾത്തന്നെ ഹാലിളകുന്നതിൽ എന്തോ പന്തികേടുണ്ടെന്ന് വ്യക്തമല്ലേ?
ഈ സമാന്തര പണമൊഴുക്ക് രാജ്യത്തിനും ജനാധിപത്യത്തിനും വലിയ അപകടമാണ്. പറയുമ്പോൾ വർഗ്ഗീയമായോ എന്തൊക്കെയോ ഫോബിയ ആയോ വ്യാഖ്യാനിക്കപ്പെടുമ്പോഴും ഇതൊരു വാസ്തവമായി അപകടകരമായി തന്നെ ഗൾഫിലും കേരളത്തിലുമായി വളരുകയാണ്. ഇത്തരത്തിൽ യാതൊരു മാനദണ്ഡവുമില്ലാതെ എന്തിനെല്ലാം ചെലവാക്കുന്നു എന്നുകണക്കിലാത്ത പണമൊഴുക്കിൽ ചില നന്മമരങ്ങൾ വിഷവൃക്ഷങ്ങളായി തഴച്ചുവളരുന്നത് യാതൊരു സംശയവും വേണ്ട ഭാവിയിൽ അപകടം തന്നെയാണ്. അതിനെ അസൂയയായോ, മതവിദ്വെഷമായോ ഒക്കെ ചിത്രീകരിച്ച് സൈബർ ആക്രമണങ്ങൾ നടത്തി ഭീഷണിപ്പെടുത്തുന്നതിൽ നിന്നുതന്നെ കള്ളത്തരത്തിൻറെ ഭീതി വെളിവാകുന്നില്ലേ? എന്തായാലും ഗൾഫിലെ നൻമ മരങ്ങളുടെ പുതിയ ബിസിനസിൽ നാട്ടിലെ പെൺകുട്ടികൾ കുടുങ്ങാതിരിക്കുക.

സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ ചില സ്ത്രീകൾ ഇവരുടെ പ്രമോട്ടേഴ്‌സായും പ്രവർത്തിക്കുന്നുണ്ട്. അവരെല്ലാം വിസിറ്റിങ് വിസയിൽ ദുബൈയിൽ ലാൻഡ് ചെയ്ത് നന്മമര സെക്സ് റാക്കറ്റ് ഉഷാറാണ്.