Sunday, June 20, 2021

Latest Posts

ട്രെയിന്‍ യാത്രക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ടി ടി ആറിനെതിരെ പരാതി

ട്രെയിന്‍ യാത്രക്കിടെ യുവതിയെ ടി ടി ആര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഏപ്രില്‍ 12നാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ഐലന്‍ഡ് എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ടി ടി ആര്‍ കയറിപ്പിടിച്ചുവെന്നാണ് പരാതി.

യുവതി റെയില്‍വേ പോലീസില്‍ പരാതി നല്‍കി. സ്ലീപ്പര്‍ ടിക്കറ്റ് എ സി കോച്ചിലേക്ക് മാറ്റി നല്‍കണമെന്ന ആവശ്യവുമായി ടി ടി ആറിനെ സമീപിച്ചപ്പോഴാണ് കയറിപ്പിടിച്ചതെന്ന് പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് ടി ടി ആറിനെ അന്വേഷിച്ച് റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഒളിവില്‍ പോയിരുന്നു. ടി ടി ആറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.



Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.