Wednesday, May 19, 2021

Latest Posts

വീണ്ടും ദൃശ്യം മോഡൽ കൊലപാതകം: സഹോദരനും മാതാവും ഭാര്യയും കസ്റ്റഡിയില്‍

കൊല്ലത്ത് അഞ്ചല്‍ ഏരൂരില്‍ നിന്ന് കാണാതായയാളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തല്‍. രണ്ടര വര്‍ഷത്തിനു ശേഷമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കാണാതായിരുന്ന കൊല്ലം ഭാരതിപുരം സ്വദേശി ഷാജി പീറ്ററിനെ (44) അനുജന്‍ സാജന്‍ പീറ്റര്‍ തലക്കടിച്ചു കൊല്ലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തല്‍. സഹോദരന്‍ മരിച്ചെന്ന് ഉറപ്പായതോടെ മാതാവിന്റെയും ഭാര്യയുടെയും സഹായത്തോടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. 2018 ലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് സാജന്‍ പീറ്റര്‍, മാതാവ് പൊന്നമ്മ, സാജന്റെ ഭാര്യ ആര്യ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

അടുത്തിടെ ഇവരുടെ ഒരു ബന്ധുവാണ് ഷാജിയുടെ മരണം കൊലപാതമാണോയെന്ന സംശയം പോലീസില്‍ ഉന്നയിച്ചത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയ പോലീസ് സംശയം ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു. വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്ന അവിവാഹിതനായ ഷാജി പീറ്റര്‍ 2018-ലെ ഓണക്കാലത്ത് കുടുംബ വീട്ടില്‍ മടങ്ങിയെത്തുകയായിരുന്നു. സജിന്‍ പീറ്ററിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ വഴക്കിനിടെ സജിന്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് വിവരം. മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്ത പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഷാജിയുടെ സഹോദരൻ സജിൻ ഇയാളെ കൊലപ്പെടുത്തി കിണ‌റ്റിൻകരയിൽ കുഴിച്ചിട്ടതായി സമ്മതിച്ചു.

പത്തനംതിട്ട ഡി‌വൈ‌എസ്‌പിക്ക് ലഭിച്ച നിർണായകമായ വിവരമാണ് കേസ് വീണ്ടും അന്വേഷിക്കാനിടയായത്. പത്തനംതിട്ട ഡി‌വൈ‌എസ്‌പി ഓഫീസിലെത്തിയ ഒരു മദ്യപൻ ഷാജി പീ‌റ്റർ സ്വപ്‌നത്തിൽ വന്ന് തന്റെ മരണത്തിൽ വേണ്ടപോലെ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്നും ബന്ധുക്കൾക്ക് തന്നോട് സ്‌നേഹമില്ലെന്നും പറഞ്ഞായി മൊഴി നൽകി. തുടർന്ന് പുനലൂർ ഡിവൈ‌എസ്‌പിക്ക് ഈ വിവരം കൈമാറി. അദ്ദേഹത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഏരൂർ എസ്.ഐ ഇന്ന് ഷാജിയുടെ സഹോദരൻ സജിൻ, അമ്മ എന്നിവരെ ചോദ്യം ചെയ്‌തപ്പോഴാണ് വിവരം സത്യമാണെന്ന് അറിഞ്ഞത്.

സ്ഥലം ആർ‌ഡി‌ഒയും ഫോറൻസിക് ടീമിനും അസൗകര്യമായതിനാൽ മൃതദേഹം ഇന്ന് പുറത്തെടുക്കില്ല. ബുധനാഴ്ച വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധനകളും അന്വേഷണവും നടത്തുമെന്ന് ഏരൂർ പൊലീസ് അറിയിച്ചു.




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.