ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാജ്യസഭാ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. ഡോ.വി ശിവദാസനും ജോൺ ബ്രിട്ടാസും ആണ് വരണാധികാരിയായ നിയമസഭാ സെക്രട്ടറിക്കു മുന്നിൽ നാമനിർദേശപത്രിക സമർപ്പിച്ചത്.
സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ, സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രൻ, കെ എൻ ബാലഗോപാൽ അടക്കമുള്ള നേതാക്കൾ പത്രികാ സമർപ്പണ വേളയിൽ സന്നിഹിതരായിരുന്നു.
കേരളത്തിൽ ഒഴിവുവന്ന മൂന്ന് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30നാണ്. ഒരു സീറ്റിൽ യു ഡി എഫിനായി മുസ്ലിം ലീഗ് പ്രതിനിധി പി വി അബ്ദുൽ വഹാബ് ആണ് സ്ഥാനാർത്ഥി.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

