ഭര്‍ത്താവ് ഇസ്ലാമതം സ്വീകരിച്ചെന്ന പരാമര്‍ശത്തില്‍ രാഷ്ട്രീയ നിരീക്ഷകന് അഡ്വ. ജയശങ്കറിനെതിരേ രൂക്ഷ വിമര്‍ശനവുമായി ശബരിമല സ്ത്രീ പ്രവേശന മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത ബിന്ദു അമ്മിണി. ബിന്ദു അമ്മിണിയുടെ ഭര്‍ത്താവ് ഇസ്ലാമതം സ്വീകരിച്ചെന്നും ഇവരുടെ മകളെ കൂടി ഇസ്ലാമിക പാതയിലേക്ക് ചേര്‍ക്കുകയാണെന്നുമുള്ള ജയശങ്കറിന്റെ പരാമര്‍ശത്തിനാണ് മറുപടി. പ്രായപൂര്‍ത്തിയാകാത്ത മകളെക്കുറിച്ച് നടത്തിയ അപവാദ പ്രചരണത്തിന് ജയശങ്കര്‍ മാപ്പു പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജയശങ്കറെ സംഘപരിവാറുകാരന് എന്ന് ആക്ഷേപിച്ച ബിന്ദു അമ്മിണി അവര്‍ക്ക് വേണ്ടി ജയശങ്കര്‍ പരോക്ഷമായി വോട്ടു പിടിക്കുകയാണ് എന്നും പറയുന്നു.
എന്നാൽ അഡ്വക്കേറ്റ് ജയശങ്കറുമായി അടുത്ത സുഹൃത്തുക്കൾ പറയുന്നത് ‘ആളു മാറിപ്പോയതാണ്, ബിന്ദു തങ്കം കല്യാണിയെയാണ് ഉദ്ദേശിച്ചത്. രണ്ടുപേരും ഒരാളാണെന്ന് ജയശങ്കർ തെറ്റിദ്ധരിച്ചതാണ്’ എന്നാണ്. ബിന്ദുതങ്കം കല്യാണിയുടെ മുൻ ഭർത്താവ് ഇപ്പറഞ്ഞതുപോലെ ഇസ്ളാം മതം സ്വീകരിക്കുകയും അയാളുടെ ഭാര്യമാർ തന്നെ മക്കളുടെ കാര്യത്തിൽ ഇങ്ങനെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ബിന്ദു അമ്മിണിയുടെ ഹസ്ബന്റ് ഹരി ഒരു മതത്തിലും വിശ്വസിക്കുന്നയാളല്ല. തികച്ചും മതരഹിതമായ ജീവിതമാണ് അവർ നയിക്കുന്നത്. എന്തായാലും അഡ്വക്കേറ്റ് ജയശങ്കർ ഇത് തിരുത്താനോ ഫോൺ അറ്റൻഡ് ചെയ്യാനോ തയ്യറാകാത്ത സാഹചര്യത്തിൽ കുടുംബത്തെക്കുറിച്ച് അപകീര്‍ത്തി പ്രചരണം നടത്തിയതിന് നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് ബിന്ദു അമ്മിണി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ജയശങ്കർ പഠിച്ച കള്ളനാണ്. ഞാൻ ഒന്നല്ല ഒൻപതു തവണ ഈ മഹാനെ ഫോണിൽ വിളിച്ചു. പോരാത്തതിന് മെസ്സേജും അയച്ചു നോക്കി. പേടിച്ചു മാളത്തിലൊളിച്ചു എന്നൊക്കെ കേട്ടിട്ടേ ഉള്ളു. ലോകത്തുള്ള സകലമാന ആളികളെയും പറ്റി ആധികാരികമായി മായി പറയാൻ മാത്രം വലിപ്പം ഉള്ള ഈ പുള്ളിക്കാരന് തെറ്റ് പറ്റിയതാണെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ എങ്കിൽ എന്റെ ഫോൺ എടുക്കാനുള്ള മര്യാദ എങ്കിലും കാണിക്കുമായിരുന്നു. ഇന്ന് ഭൂമി മലയാളത്തിൽ ‘പെർഫെക്ട്’ ആയ ഒരു മനുഷ്യൻ ഉണ്ടെങ്കിൽ അത് ഈ മഹാ മാന്യൻ ആണത്രേ.
<p>ബിന്ദു അമ്മിണിയെ ഒലത്താൻ വരുമ്പോൾ ഒന്ന് ശ്രദ്ധിക്കണ്ടേ Mr. ജയശങ്കർ. ഒന്നുമില്ലെങ്കിലും താങ്കൾ ഒരു വക്കീൽ അല്ലേ. അതിന്റെ സാമാന്യ ബോധം എങ്കിലും കാണിക്കേണ്ടേ. ഇടതുപക്ഷതിനെയും വലതു പക്ഷത്തെയും ഒരുപോലെ ആക്രമിക്കുന്ന താങ്കൾ അത്ര നിരുപദ്രവകാരി ആണെന്ന് ഞാൻ കരുതുന്നില്ല. ‘പുറത്തൊന്നും അകത്തൊന്നും ‘ ഈ ഇലക്ഷൻ സമയത്തു താങ്കൾ സംഘപരിവാറിന് വേണ്ടി പരോക്ഷമായി വോട്ട് പിടിക്കുകയാണെന്ന് ചിലർ പറയുന്നുണ്ട്. ഞാൻ അത് അത്രക്കു അങ്ങ് ‘വിശ്വസിച്ചിട്ടില്ല.’ എന്തായാലും എന്റെ മൈനർ ആയ മകളെ ക്കുറിച്ച് നടത്തിയ അപവാദം പ്രചാരണത്തിനെങ്കിലും താങ്കൾ മാപ്പ് പറയണം.
എന്റെ ഭർത്താവ് ഇസ്ലാം മതം സ്വീകരിച്ചോ ഇല്ലയോ എന്ന് താൻ പറയുമ്പോൾ അതി ന്റെ ഉറവിടം കൂടി വ്യക്തമാക്കുക. തീർത്തും മത രഹിത ജീവിതം നയിക്കുന്ന ആളാണ് എന്റെ പങ്കാളി. അങ്ങനെ ഉള്ള ആൾ ഞങ്ങളുടെ മകളെ കൂടി ഇസ്ലാം ആക്കാൻ ശ്രമിക്കുന്നു എന്ന് പറയുമ്പോൾ താങ്കളുടെ തലയ്ക്കു കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്. ബിന്ദു അമ്മിണി കടന്ന് വന്ന വഴികൾ തനിക്കു മനസ്സിലാക്കാൻ കഴിയുന്നതിനപ്പുറമാണ്. അതുകൊണ്ട് ബിന്ദു അമ്മിണിയെ ചൊറിയാൻ വരേണ്ട Mr. ജയശങ്കർ. അയ്യപ്പൻ പണി തന്നവരുടെ കൂട്ടത്തിൽ തല്ക്കാലം എന്നെ പെടുത്താറായിട്ടില്ല.
പിന്നെ കനക ദുർഗ്ഗ യ്ക്കു പണി ആണോ ഗുണമാണോ അയ്യപ്പൻ കൊടുത്തതെന്നു Mr. ജയശങ്കർ താനല്ല കനക ദുർഗ ആണ് പറയേണ്ടത്. തന്റെ കുത്തൽ തന്റേടം ഉള്ള പെണ്ണുങ്ങളോട് വേണ്ട. തരത്തിനു പോയി കളിക്ക്. ബാലാവകാശ കമ്മീഷന്റെ ഇണ്ടാസ് അയപ്പിക്കാൻ പറ്റുമോന്നു ഞാനും ഒന്ന് നോക്കട്ടെ. എന്നെയും പങ്കാളിയെയും പറയുന്നത് പോകട്ടെ മൈനർ ആയ എന്റെ മകളെക്കുറിച്ച് അപകീർത്തി പ്രചരിപ്പിക്കുന്ന താൻ എവിടുത്തെ വാക്കീലാണ് Mr. ജയശങ്കർ.NB: 1.കേരള സാമൂഹിക പരിസരം കലക്കി കുടിച്ച Mr. ജയശങ്കരന്റെ വീഡിയോ കമന്റ് ആയി കൊടുക്കുന്നു. 7 മിനിറ്റ് കഴിഞ്ഞുള്ള ഭാഗം ശ്രദ്ധിക്കുക.
https://www.facebook.com/bindhu.ammini/posts/2207256479411559
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

